sarojam
പുളിക്കമാലി ഗവ: ഹൈസ്കൂളിലെ പ്രഥമ പ്രധാന അദ്ധ്യാപിക കെ.സരോജത്തെ സഹ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും വസതിയിലെത്തി ആദരിക്കുന്നു

മുളന്തുരുത്തി: പുളിക്കമാലി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തിയതിന് ശേഷമുള്ള പ്രഥമ പ്രധാന അദ്ധ്യാപികയായിരുന്ന കെ.സരോജത്തെ സഹഅദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും തൃപ്പുണിത്തുറയിലെ വസതിയിലെത്തി ആദരിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ, മനുഷ്യാവകാശ പ്രവർത്തക, പെൻഷണേഴ്സ് യൂണിയൻ ഭാരവാഹി എന്നീ നിലകളിലെല്ലാം സരോജം പ്രവർത്തിച്ചിരുന്നു. മുൻ അദ്ധ്യാപകരായ ഏശായാ പോൾ കെ, ഐ.ടി. മത്തായി, വി.എൻ. കേശവൻ, പി.ടി.എ പ്രസിഡന്റ് സുരേഷ് എ.എ, സ്റ്റാഫ് സെക്രട്ടറി പി.ടി. മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി.