കാലടി: ഐ.സി.ഡി.എസിന്റെ നാൽപ്പത്തിയാറാം വാർഷികത്തോടനുബന്ധിച്ച് വകുപ്പിന്റെ സേവനങ്ങളുടെയും പദ്ധതികളുടെയും പഞ്ചായത്തുതല പ്രദർശനം മഞ്ഞപ്രയിൽ തുടങ്ങി. ഒൻപതാം തീയതി വരെയാണ് പ്രദർശനം. അങ്കണവാടി വർക്കർമാരുടെ യോഗം അങ്കമാലി ഐ.സി.ഡി.എസ് സൂപ്പർവൈസർ സീന ഉത്തമൻ ഉദ്ഘാടനം ചെയ്തു.