പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിൽ പൊതുശ്മശാനം നിർമ്മിക്കണമെന്ന് സി.പി.എം കുന്നത്തുനാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കുമാരപുരം കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. എൻ.വി. വാസു സെക്രട്ടറിയായി 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.