ksktu
കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി രാജൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വടക്കേ ഇന്ത്യയിൽ കർഷകർക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അല്ലപ്ര പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി രാജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. എൻ.ആർ.വിജയൻ, ആർ.എം. രാമചന്ദ്രൻ, സുശീല രാജൻ, സി.വി. ഐസക്, കെ.കെ. ശിവൻ, അഡ്വ. കെ.എം. ഷംസുദിൻ തുടങ്ങിയവർ പങ്കെടുത്തു.