പെരുമ്പാവൂർ: കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് പെരുമ്പാവൂർ പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം പി.എം.സലിം ഉദ്ഘാടനം ചെയ്തു. സി.ബി.എ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. പി.എൻ.രാമൻ, എം.എൻ. അയ്യപ്പൻ, കെ.ടി. രാജൻ എന്നിവർ പ്രസംഗിച്ചു.