പെരുമ്പാവൂർ: ഒക്കൽ സഹകരണ ബാങ്ക് പെരുമ്പാവൂർ സെൻട്രൽ റോട്ടറി ക്ലബ്ബുമായി സഹകരിച്ച് ബാങ്കിലെ പഴം പച്ചക്കറി സ്വാശ്രയ ഗ്രൂപ്പുകൾക്ക് സൗജന്യമായി പച്ചക്കറിത്തൈകളും വിത്തും വളവും വിതരണം ചെയ്തു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ.സജീവ് കർത്ത വിതരണോദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം ബാങ്ക് പ്രവർത്തന പരിധിയിലെ 12 വാർഡുകളിലായി 12 സ്വാശ്രയ ഗ്രൂപ്പുകളിലൂടെ 360 അംഗങ്ങൾ പദ്ധതിയുടെ ഭാഗമാകുന്നു. വിഷരഹിത പഴം പച്ചക്കറി ഗ്രാമം എന്നതാണ് പദ്ധതിയിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് ഗവർണർ രാജശേഖരൻ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് കെ.പി. ലാലു, ഭരണ സമിതി അംഗങ്ങളായ കെ.ഡി. ഷാജി, പി.ബി. ഉണ്ണിക്കൃഷ്ണൻ, വനജ തമ്പി, ടി.പി.ഷിബു, ഗൗരി ശങ്കർ, കെ.ഡി.പീയൂസ്, സെക്രട്ടറി ടി.എസ്.അഞ്ജു, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ഹരികൃഷ്ണൻ, വിവേകാനന്ദൻ, ബിനോയ് ജോസഫ്, ടി.പി. അനിൽ തുടങ്ങിയവർ പങ്കെടുത്തു.