പള്ളുരുത്തി: നവരാത്രി ആഘോഷങ്ങൾക്ക് പശ്ചിമകൊച്ചിയിൽ തുടക്കമായി. ഇന്ന് ഭവനങ്ങളിലും ആഘോഷം തുടങ്ങും. ആഘോഷങ്ങളിൽ ലളിതസഹസ്രനാമ സമുഹപാരായണം, സംഗീതാർച്ചന, നൃത്തനൃത്തങ്ങൾ, കഥകളി, കന്യാപൂജനം,സുമംഗലിപൂജ, ദുർഗാപൂജ , ചണ്ഡികാഹവനം, ഭജന സോപാനസംഗീതം, രഥപൂജ,പൂജവെപ്പ്,വിദ്യാരംഭം തുടങ്ങിയവ നടക്കും.
കൊച്ചി പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം സിനിമാതാരങ്ങളായ രമേഷ് പിഷാരടി, ഹരിശ്രീ അശോകൻ എന്നിവർ ഉദ്ഘാടനം ചെയ്തു . ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ, രാമചന്ദ്രൻ എ.വി എന്നിവർ സംസാരിച്ചു. കുവപ്പാടം മുല്ലയ്ക്കൽ വനദുർഗാ ക്ഷേത്രം, അമരാവതി ആൽത്തറ ഭഗവതി ക്ഷേത്രം, പാലസ് റോഡ് മഹാജനവാടി ,ശേർവാടി ശാരദാ ദേവി ക്ഷേത്രം, വെളി മാരിയമ്മൻ ക്ഷേ ത്രം, ചുള്ളിക്കൽ ഭരദേവതാ ക്ഷേത്രം, പനയപ്പള്ളി മുത്താരമ്മൻ ക്ഷേത്രം, ചെറളായി ശ്രീ വെങ്കടേശ സേവാസമിതി എന്നിവിടങ്ങളിൽ നവരാത്രിയോടനുബന്ധി ച്ച് വിശേഷപരിപാടികളും പൂജകളുമുണ്ടാകും.