കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ (ആസാദി കാ അമൃത് മഹോത്സവ് ) ആഘോഷത്തിന്റെ ഭാഗമായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും (സി.എസ്.എം.എൽ) പോസ്റ്റൽ ഡിപ്പാർട്ട്മെന്റും ചേർന്ന് തപാൽകവറും സ്റ്റാമ്പും പുറത്തിറക്കി. പോസ്റ്റുമാസ്റ്റർ ജനറൽ മറിയാമ്മ തോമസും സി.എസ്.എം.എൽ സി.ഇ.ഒ ഷാനവാസും പങ്കെടുത്തു. ഗുരുവായൂർ ദേവസ്വം മ്യൂറൽ കോളേജിലെ കൃഷ്ണകുമാർ വരച്ച ചിത്രമാണ് തപാൽ കവറായത്. സ്വാതന്ത്ര്യ സമരസേനാനികളുടെ വിപ്ലവപോരാട്ടമാണ് ചിത്രത്തിന്റെ ഉള്ളടക്കം.