mal
കൂവപ്പടി പഞ്ചായത്തിലെ പാടശേഖരത്തിൽ നിന്നും പിടികൂടിയ മലമ്പാമ്പ്.

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ 9-ാം വാർഡിലെ പാടശേഖരത്തിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. ഒൻപത് അടി നീളവും 20 കിലോ തൂക്കവുമുള്ള മലമ്പാമ്പിനെയാണ് തൊഴിലാളികൾ പിടിച്ചത്. കുറിച്ചിലക്കോട് നിന്ന് കുറുപ്പംപടിക്ക് പോകുന്ന റോഡിനോട് ചേർന്നുളള പാടശേഖരത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പാടശേഖരത്തോടു ചേർന്നുള്ള തോടിൽ നിൽക്കുന്ന പുല്ല് വെട്ടുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. കോടനാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്ന് പാമ്പിനെ പിടികുടി. സ്നൈക്ക് വാച്ചർ എ.പി.ഷൈജുവും, ഡൈവ്രർ എൻ.എസ്. നിർമൽ, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥ ജീതു പ്രകാശ് എന്നിവർ ഉണ്ടായിരുന്നു.