പെരുമ്പാവൂർ: ഒപ്പമുണ്ട് എം.പി പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് നൽകുന്ന ടാബുകളിൽ അശമന്നൂർ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കുള്ള ടാബുകൾ ബെന്നി ബെഹനാൻ എം.പി. വിതരണം ചെയ്തു. മഹാത്മാഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകവും വിദ്യാർത്ഥികൾക്ക് നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ഒ.ദേവസി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എം.സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാഞ്ജലി മുരുകൻ, പി.എസ്. രാജൻ, പി.പി.തോമസ് പുല്ലൻ, ഐ.എൻ.ടി.യു.സി. അശമന്നൂർ മണ്ഡലം പ്രസിഡന്റ് സി.ടി. ഫിലിപ്പോസ്, കെ.പി. വർഗീസ് പാണാട്ട്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജോയ് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.