പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് വൺ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ഇന്ന് രാവിലെ ഒമ്പതരമുതൽ ആരംഭിക്കും. സ്കൂളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരായി പ്രവേശനം നേടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.