പെരുമ്പാവൂർ: മേതല ഐ.എൽ.എം.കോളേജിലെ സൈക്കോളജി വിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയെത്തുടർന്ന് രണ്ട് വിദ്യാർത്ഥികളെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. ബി.എ. രണ്ടാം വർഷ സൈക്കോളജി വിഭാഗം വിദ്യാർത്ഥികളായ ആകാശ് ബാബു, ഡാനിയേൽ എന്നിവരെയാണ് സംഘർഷത്തെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഹപാഠികളായ രണ്ടു വിദ്യാർത്ഥിനികളെ കൈയ്യേറ്റം ചെയ്തത് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഐ.പി.സി. 354, 324, 294 ബി, 34 ഐ.പി.സി. വകുപ്പുകളാണ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇരുവരേയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.