മൂവാറ്റുപുഴ: ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ത്രിവേണി സംഗമത്തിൽ സംഘടിപ്പിക്കുന്ന നദി പൂജയ്ക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നേതൃത്വം നൽകും. ഇന്ന് വൈകിട്ട് 4.30 ന് പുഴക്കരക്കാവ് ദേവീ ക്ഷേത്രത്തിനു സമീപമുള്ള കടവിലാണ് നദീപൂജ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ആഘോഷത്തിന്റെ മണ്ഡലതല സമാപനത്തോടനുബന്ധിച്ചാണ് നദീപൂജ. നദീ പൂജയുടെ ഭാഗമായി 71 ദീപങ്ങൾ തെളിക്കും.