കാലടി: മലയാറ്റൂർ തോട്ടുവ പൗരാവലിയുടെ നേതൃത്വത്തിൽ മലയാറ്റൂർ വില്ലേജ് ഓഫീസർ പി.ടി. ഉണ്ണിക്കൃഷ്ണനെ ആദരിച്ചു.കാലടി പൊലീസ് എസ്.എച്ച്.ഒ ബി. സന്തോഷ് പൊന്നാടഅണിച്ച് ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, തോട്ടുവ പൗരാവലി രക്ഷാധികാരി എം.പി. ഗോപാലകൃഷ്ണൻ, പൗരാവലി പ്രസിഡന്റ് വി.ജി. പ്രദീപ്, വാർഡ് മെമ്പർമാരായ സതി ഷാജി, കെ.എസ്. തമ്പാൻ, സേവ്യർ വടക്കുഞ്ചേരി, കൾച്ചറൽ ലൈബ്രറി പ്രസിഡന്റ് വി.കെ. ഗോപി, മോഹനൻ മംഗലത്ത്, കെ.ജെ. ജൊവാനി എന്നിവർ പങ്കെടുത്തു.