മൂവാറ്റുപുഴ: കടന്നൽ കുത്തേറ്റ് ഒമ്പത് പേർക്ക് പരിക്ക് .മേമടങ്ങ് പാറമടയ്ക്കു സമീപം ചൊവ്വാഴ്ച വൈകീട്ടായിരുന്നു ആക്രമണം.തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്ന ഇരുപതോളം വരുന്ന തൊഴിലാളികൾക്കു നേരെ കടന്നലുകൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു. കടന്നൽ ഇളകി വരുന്നതു കണ്ട് തൊഴിലാളികൾ ഓടി രക്ഷപെടാൻ ശ്രമിച്ചങ്കിലും ഒമ്പത് പേർക്ക് കുത്തേറ്റു. ലത ബാബു, ഷേർലി പൗലോസ്, വനജ സുകുമാരൻ, സോണിയ അലോഷ്യസ്, ഓമന ബാബു, സുമതി രാജൻ, ചിന്നമ്മ അഗസ്‌തി, വത്സല ശിവൻ, ശോഭന രാജു എന്നിവർക്ക് കടന്നൽ കുത്തേറ്റത്. ഇവരെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.