കൊച്ചി: സംസ്ഥാന മൃസംരക്ഷണ വകുപ്പിന്റെ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് രണ്ടാം ഘട്ടത്തിന് തുടക്കം. നേര്യമംഗലം ജില്ലാ അഗ്രികൾച്ചറൽ ഫാമിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മൃഗസംരക്ഷണഓഫീസർ ഡോ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ. ഡാനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി, ജില്ലാ കോ ഓർഡിനേറ്റർ ഡോ. ടി. ഇന്ദിര എന്നിവർ പങ്കെടുത്തു.
കുത്തുവയ്പ് നവംബർ മൂന്നു വരെ
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് രണ്ടാം ഘട്ടം ഇന്നുമുതൽ നവംബർ മൂന്നു വരെ നടത്തും. നാലു മാസവും അതിന് മുകളിലും പ്രായമുളള പശു എരുമ വർഗ്ഗങ്ങളിലെ എല്ലാ ഉരുക്കൾക്കും നിർബന്ധമായും കുളമ്പുരോഗത്തിനുളള പ്രതിരോധ കുത്തിവെയ്പ്പ് നൽകുമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.
മൃസംരക്ഷണ വകുപ്പിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ ക്ഷീരകർഷകരുടെ വീടുകളിൽ എത്തി ഉരുക്കളെ തിരിച്ചറിയുന്നതിനായി കാതിൽ കമ്മൽ ഇട്ടുകൊണ്ട് ജിയോടാഗിംഗ് കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് നൽകും.