പള്ളുരുത്തി: പഷ്ണിത്തോട് റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി.ആറുമാസമായി റോഡ് തകർന്ന് കിടക്കുകയാണ്. അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അശാസ്ത്രീയമായ ജോലികളാണ് ഈ ഭാഗങ്ങളിൽ നടക്കുന്നത്. ഇടക്കൊച്ചി പാലം കയറുന്ന ഭാഗവും വളരെ മോശമാണ് ജില്ലാ ട്രഷറർ ലത്തീഫ് പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദീഖ്, ജനകീയ ആരോഗ്യവേദി മണ്ഡലം കൺവീനർ നസീർ പള്ളുരുത്തി എന്നിവർ സംസാരിച്ചു. അഷ്റഫ്, റഫീഖ്, നിഷാദ്, സിയാദ്, റഹീം എന്നിവർ സംബന്ധിച്ചു.