കൊച്ചി: കേരള ഭാഗ്യക്കുറികളുടെ നിയമവിരുദ്ധവില്പനയും അനുബന്ധ ചൂതാട്ടവും സംബന്ധിച്ച് പൊലീസ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതിനൽകി. ഇലക്ട്രോണിക് സംവിധാനത്തിലൂടെയുള്ള ലോട്ടറി വില്പനയും പൂതാട്ടങ്ങളും നിരോധിച്ചതാണ്. പേപ്പർ ഭാഗ്യക്കുറികൾ മാത്രം വിൽക്കാനാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ നിയമം നടപ്പാകുന്നില്ലെന്നും പ്രസിഡന്റ് തോമസ് കല്ലാടൻ പറഞ്ഞു.