air-india

നെടുമ്പാശേരി: ലണ്ടൻ - കൊച്ചി എയർ ഇന്ത്യ വിമാനം മലയാളി യുവതി പ്രസവിച്ചതിനെ തുടർന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ചൊവ്വാഴ്ച്ച രാത്രി ലണ്ടനിൽ നിന്നു പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരി പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പിനാണ് യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ വിവരം ക്രൂവിനെ അറിയിച്ചു. തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടെങ്കിലും അതിനിടെ തന്നെ യുവതി പ്രസവിച്ചു. സഹയാത്രികരായ ഡോക്ടർമാരും നഴ്സുമാരും പരിചരണം നൽകി. യുവതിയെയും കുഞ്ഞിനെയും ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ 3.45ന് എത്തേണ്ട വിമാനം ഇതു മൂലം ആറ് മണിക്കൂർ വൈകിയാണ് കൊച്ചിയിലെത്തിയത്.