കൊച്ചി: കേരളത്തി​ലെ തെരുവുനായപ്പെരുപ്പം നി​യന്ത്രി​ക്കണമെന്ന് വ്യവസായി​ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. തി​രുവനന്തപുരം രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷന്റെ ജേണലിസം ബാച്ചിനെ ഓൺലൈനായി അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പേവിഷബാധയേറ്റുള്ള ലോകത്തെ മരണങ്ങളിൽ 36 ശതമാനവും ഇന്ത്യയിലാണ്. വിഷബാധയേൽക്കുന്നവരിൽ 40 ശതമാനം 15 വയസിന് താഴെയുള്ള കുട്ടികളുമാണെന്ന് ചിറ്റിലപ്പിള്ളി പറഞ്ഞു.