തൃക്കാക്കര: എൽ.ഡി.സി മെയിൻ പരീക്ഷ എഴുതുന്നവർക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒരു മാസത്തെ സൗജന്യ പരീക്ഷാപരിശീലനം ആരംഭിച്ചു. മേഖലാ എംപ്ലോയ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദു റഹ്മാൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ബെന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് ഓഫീസർമാരായ വി.ഐ. കബീർ, സി.പി. ആയിഷ, പി.വൈ.രാജി തുടങ്ങിയവർ പ്രസംഗിച്ചു.