മരട്: മരട് നഗരസഭ 'എന്റെ മരട് ക്ലീൻ മരട്' പദ്ധതിപ്രകാരം നഗരസഭയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സുരക്ഷിതമായി സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണം നൽകുന്ന 'ഹരിത കർമ്മസേന അംഗങ്ങൾക്കൊപ്പം ഒരു ദിവസം' പരിപാടിക്ക് ഒന്നാം ഡിവിഷനിൽ തുടക്കംകുറിച്ചു. നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രശ്മി സനിൽ അദ്ധ്യക്ഷത വഹിച്ചു. വീടുകളിൽ വിതരണം ചെയ്യുന്നതിനുള്ള നോട്ടീസ് കൗൺസിലർ ശാലിനി അനിൽരാജിന് ചെയർമാൻ കൈമാറി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എസ്. ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, ബെൻഷാദ് നടുവിലവീട്, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ്, കൗൺസിലർമാരായ ദിഷ പ്രതാപൻ, ടി.എം. അബ്ബാസ്, മോളി ഡെന്നി, ഇ.പി. ബിന്ദു, ജയ ജോസഫ്, ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ് ടി.ആർ. ജിഷ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.