പിറവം: സൈബർ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പിറവം ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ ആശാവർക്കർ, കുടുംബശ്രീ, സി.ഡി.എസ് പ്രവർത്തകർക്ക് സൈബർ സുരക്ഷയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. എം.എസ്.എം. ഐ.ടി.സിയിൽ നടന്ന പരിപാടി പിറവം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ. ഇന്ദ്രരാജ്. ഡി.എസ് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ എം.എ.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു.
ജനമൈത്രി ട്രെയിനർ കെ.പി. അജേഷ് സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. എം.എസ്.എം.ഐ.ടി.സി മാനേജർ ഫാ.ജിനോ. ആറ്റുമാലിൽ, റിവൽവാലി റോട്ടറി ക്ലബ് അംഗം ഡോ.എ.സി. പീറ്റർ, ജനമൈത്രി ബീറ്റ് ഓഫീസർമാരയായ പി.എൻ. പ്രതാപൻ, ഇ.ടി.ബിജുമോൻ,
സി.ഡി.എസ്. ചെയർപേഴ്സൺ സൂസൻ എബ്രഹാം, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ പൊന്നി കൃഷ്ണൻ എന്നിവർ സംസാരിച്ചു.