ente-jilla

കൊച്ചി: സർക്കാർ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളിൽ ഫോണിൽ ബന്ധപ്പെടാനുമായുള്ള എന്റെ ജില്ല മൊബൈൽ ആപ്ലിക്കേഷൻ സജ്ജമായി​. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലർത്തുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനോ ഏതെങ്കിലും ഓഫീസിൽ ദുരനുഭവം നേരിട്ടാൽ മേലധികാരികളെ അറിയിക്കാനോ ആപ്പിലൂടെ സാധിക്കും. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്.

ഉപയോഗിക്കേണ്ട വിധം

• ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്

• മേക്ക് എ കോൾ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ഓഫീസിലേക്ക് നേരിട്ട് ഫോൺ ചെയ്യാം

•ലൊക്കേറ്റ് ഓൺ മാപ്പ് എന്ന ഓപ്ഷനി​ൽ ഓഫീസ് എവിടെയെന്ന് ഗൂഗിൾ മാപ്പിൽ കണ്ടെത്താം

• റൈറ്റ് എ റിവ്യൂ എന്ന ഓപ്ഷനിൽ ഫോൺ നമ്പർ നൽകി രജിസ്റ്റർ ചെയ്ത് ഓഫീസിനെക്കുറി​ച്ച് പരാതി​കളും നല്ലവാക്കുകളും രേഖപ്പെുത്താം. സ്റ്റാർ റേറ്റിംഗ് നൽകാം

• ഇമെയിൽ അയയ്ക്കാനും അധിക വിവരങ്ങൾ ലഭിക്കാനുമുള്ള ഓപ്ഷനുകളും ആപ്ലിക്കേഷനിലുണ്ട്

കാര്യക്ഷമത വർദ്ധിപ്പിക്കും

ആപ്പി​ൽ അറിയിക്കുന്ന അടിയന്തര വിഷയങ്ങൾ ഉടൻതന്നെ വകുപ്പ് മേധാവികളുടെ ശ്രദ്ധയിൽവരും. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും വേഗവും വർദ്ധിപ്പിക്കുന്നതിന് ആപ്പ് സഹായകമാകും.

ജാഫർ മാലിക്, ജി​ല്ലാ കളക്ടർ