ഉദയംപേരൂർ: വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർ, വാർഡിലെ ആശാ പ്രവർത്തകർ, ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കോഡ്സിൽ ഇടംനേടിയ സുജിത്ത് സുരേന്ദ്രൻ എന്നിവരെ കോൺഗ്രസ് മണ്ഡലം പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കെ. ബാബു എം.എൽ.എ ഉദ്ഘാടനവും പുരസ്കാര വിതരണവും നടത്തി. വാർഡ് പ്രസിഡന്റ് ജോഷി പരിങ്ങണത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജോൺ ജേക്കബ്, സാജു പൊങ്ങലായി, എം.പി. ഷൈമോൻ, ജൂബൻ ജോൺ, പി.സി. ബിനേഷ്, ബാരിഷ് വിശ്വനാഥ്, വി.ജെ. സേവ്യർ, ആനി അഗസ്റ്റ്യൻ, സ്മിത രാജേഷ്, ടി.പി. ഷാജി, എ.പി. ജോൺ, കെ.വി. രത്‌നാകരൻ, ഇ.പി. ദാസൻ, കെ.എൻ. കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു.