പറവൂർ: വടക്കേക്കര പഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മൂത്തകുന്നം ഫെറി മുതൽ ലേബർ ജംഗ്ഷൻ വരെയുള്ള റോഡും ലേബർ ജംഗ്ഷനിൽ നിരന്തരം റോഡ് കേടുപാട് സംഭവിക്കുന്ന ഭാഗത്തും ടൈൽ വിരിക്കാൻ 15 ലക്ഷം രൂപക്കുള്ള ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. സാങ്കേതികാനുമതി ലഭിച്ചശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കി പണി ആരംഭിക്കും.