കുറുപ്പംപടി: ഓടക്കാലിയിലെ പഴയകാല വ്യാപാരിയായിരുന്ന വായ്ക്കാട്ട് സ്റ്റോഴ്സ് ഉടമ നാരായണൻ നായരുടെ നിര്യാണത്തിൽ മർച്ചന്റ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് സി.എ.നിസ്സാർ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ എം.എൻ.രമണൻ, ബിനോയ് ചെമ്പകശ്ശേരി, കരീം .എൻ.എം, അനിൽ.പി.കുഞ്ഞ്, റോയ് മേയ്ക്കമാലി, ഷഹൻഷാ,വർഗീസ് മേനോത്തുമാലി, ഷിയാസ് .സി .ഇ,സിറിൽ അനിൽ, സുബൈദ പരീത് തുടങ്ങിയവർ സംസാരിച്ചു. പരേതനോടുള്ള ആദരസൂചകമായി ഒരു മണിക്കൂർ സമയം ഓടക്കാലിയിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു.