കൊച്ചി: ക്ഷേമനിധി ബോർഡിന്റെ തൊഴിലാളിവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ജില്ലാ ഓഫീസുകൾക്ക് മുന്നിൽ 18ന് ധർണ നടത്താൻ ദേശീയ കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) തീരുമാനിച്ചു.
ഐ.എൻ.ടി.യു.സി ഭവനിൽ ചേർന്ന യോഗത്തിൽ ഫെഡറേഷൻ പ്രസിഡന്റ് എൻ. അഴകേശൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ആറ്റിങ്ങൽ അജിത്കുമാർ, പി.ജി. ദേവ്, കെ.കെ. പ്രകാശൻ, ആർ. വേലായുധൻ, കുന്നത്തൂർ പ്രസാദ്, കുരീപ്പുഴ വിജയൻ, ശ്രീവല്ലഭൻ ആലപ്പുഴ, പി.കെ. ഗോപി, വേണു പാലക്കാട്, ശിവൻ ചിറ്റൂർ, പി.ബി. രവി, പി.വി. രാംദാസ് എന്നിവർ സംസാരിച്ചു.