കളമശേരി: ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബിൽ നടത്തിയ ക്വിസ് മത്സരത്തിൽ ചങ്ങനാശേരി എസ്.ബി കോളേജിലെ എസ്. ഭാനുലാൽ, ജേക്കബ് ജയിംസ് എന്നിവർ ഒന്നാം സമ്മാനമായ സ്വർണമെഡലും 20000 രൂപയും നേടി. വെള്ളിമെഡലും 15000 രൂപയുമടങ്ങുന്ന രണ്ടാം സമ്മാനം ഫാക്ട് കൊച്ചിൻ ഡിവിഷനിലെ സൂരജ്കുമാർ സിംഗ്, സിദ്ധാർത്ഥശങ്കർ ടീമും വെങ്കലമെഡലും 10000 രൂപയും ജെ. നന്ദിത, മീര അനിൽകുമാർ ടീമും നേടി. ജനറൽ മാനേജർ എ.ആർ.മോഹൻകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. ഡി.ജി. എം. ദിലീപ് മോഹൻ, ക്വിസ് മാസ്റ്റർ എസ്.രാജൻ എന്നിവർ സംസാരിച്ചു.
ആസാദി കാ അമൃത മഹോത്സവ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സി.എം.ഡി.കിഷോർ റൂംഗ്ത സമ്മാനദാനം നിർവഹിച്ചു..