പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങൾക്ക് തുടക്കമായി. ദേവസ്വം ഭാരവാഹികളായ എ.കെ. സന്തോഷ്, സി.ജി. പ്രതാപൻ, കെ.ആർ. വിദ്യാനാഥ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.15ന് സമാപിക്കുന്ന ചടങ്ങിൽ സംഗീതാർച്ചന, പ്രത്യേക പൂജ, സംഗീതോതരസവം എന്നിവ നടക്കും.13ന് പൂജവെയ്പ്, 15ന് മേൽശാന്തി പി.കെ .മധുവിന്റെ കാർമ്മികത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തും. ബിപിന്റെ നേതൃത്വത്തിലാണ് സംഗീതാർച്ചന.