dharna
ബിൽഡിംഗ് ആൻഡ് വർക്കേഴ്‌സ് ഫെഡറേഷൻ ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണ മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ക്ഷേമനിധിയെ സാമ്പത്തിക തകർച്ചയിൽനിന്ന് രക്ഷിക്കുക, സെസ് പിരിവ് ഊർജിതമാക്കുക, ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, കൊവിഡ് ചികിത്സാ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണ വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എക്‌സ്. സേവ്യർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ജോൺ പമേരി, ഡെപ്യൂട്ടി സെക്രട്ടറി വി.ജെ. പൈലി തുടങ്ങിയവർ സംസാരിച്ചു.