പെരുമ്പാവൂർ: മാറംപള്ളി സഹകരണ ബാങ്ക് മുൻ പ്രസിഡന്റും പള്ളിപ്രം പടിഞ്ഞാറെ ജമാഅത്ത് പുത്തൻപള്ളി മുൻ പ്രസിഡന്റും ഗവ.കോൺട്രാക്ടറുമായിരുന്ന കെ.എം.അബ്ദുള്ളകുട്ടിയുടെ നിര്യാണത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. എം.എസ്.നാസർ അദ്ധ്യക്ഷത വഹിച്ചു. ബി.എ.അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മജീദ് മുസ്ലിയാർ, മനാഫ് മൗലവി, കെ.കെ.അഷറഫ്, ടി. എച്ച്. ജബ്ബാർ, കെ.പി.അശോകൻ, ഷെമീർ തുകലിൽ, ഷാജിത നൗഷാദ്, എം.എ.മുഹമ്മദ്, സി.എസ്.രാധാകൃഷ്ണൻ, സണ്ണിപോൾ, കെ.കെ.ഷാജഹാൻ, സി.പി.സുബൈറുദ്ദീൻ, അഷറഫ് ചീരേക്കാട്ടിൽ, എം.കെ.അബൂബക്കർ, സലീം വാണിയക്കാടൻ, ടി.എച്ച്.മുഹമ്മദാലി, കെ.ജി.മുരളി, പി.എം.അബ്ദുൽഖാദർ, കമാൽ റഷാദി, എം.കെ.കരീം, പി.എ.ജലാൽ, അബ്ബാസ് കടവിൽ, അസീസ് എമ്പാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.