പെരുമ്പാവൂർ: മുസ്ലിം സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന എക്‌സലൻസ് അവാർഡുദാനം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് തെക്കെ വാഴക്കുളം തടിയിട്ടപറമ്പ് ടി.എം.ജെ.പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. എം.എസ്.എസ്.പെരുമ്പാവൂർ മേഖല പ്രസിഡന്റ് മൻസൂർ നെല്ലിക്കലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ സനിത റഹിം, എം.എസ്.എസ്. ജില്ലാ ജനറൽ സെക്രട്ടറിമാരായ മിർസാ വഹിദ്, മുട്ടം അബ്ദുള്ള, ജില്ലാ മുസ്ലിം ജമാഅത്ത് കൗൺസിൽ ലീഗൽ സെൽ ചെയർമാൻ അഡ്വ.സി.കെ. സെയ്തുമുഹമ്മദാലി, വാഴക്കുളം മുസ്ലിം മഹല്ല് അസോസിയേഷൻ പ്രസിഡന്റ് എം.കെ.ഹംസ, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ കെ.എം.സിറാജ് എന്നിവർ പങ്കെടക്കും.