പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി നവംബർ 4 മുതൽ 10 വരെ നടക്കും. തന്ത്രി വടക്കുംപുറം ശശിധരൻ കാർമ്മികത്വം വഹിക്കും. ചടങ്ങ് കെ.എ. വേണുഗോപാൽ വെമ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ പി.ബി. സനീഷ്, പി.എം. ബൈജുലാൽ, പി.എൻ. സുനിൽകുമാർ, സി.വി. ഉണ്ണി, സി.ബി. ഷിബു എന്നിവർ നേതൃത്വം നൽകും.