പറവൂർ: പറവൂർ മഹിളാ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മഹിള ഗാർമെന്റ് ആൻഡ് ടൈലറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്ത നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ടി.എസ്. പുഷ്കല അദ്ധ്യക്ഷത വഹിക്കും.