പറവൂർ: വടക്കേക്കരയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ അടിക്കടി ഉണ്ടാകുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം വേണമെന്ന് സി.പി.എം വടക്കേക്കര ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടേറിറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. വി.എസ്. സന്തോഷ്, ടി.എ. മോഹനൻ, കെ.എസ്. മായ എന്നിവർ സംസാരിച്ചു. സി.ബി. ബിജി സെക്രട്ടറിയായി പന്ത്രണ്ടംഗ ലോക്കൽ കമ്മറ്റിയെ തിരഞ്ഞെടുത്തു.