പള്ളുരുത്തി: 91 പിന്നിട്ട വി.കെ. മനോഹരനെ ദീപം പള്ളുരുത്തിയുടെ നേതൃത്വത്തിൽ ആദരിച്ചു. ടി.പി. പീതാംബരൻ ഉപഹാരം സമർപ്പിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡ് മുൻ ഡയറക്ടറും അഡ്വൈസറി ബോർഡ് അംഗവുമായ എൻ.വി. സുരേഷ്ബാബു പൊന്നാട അണിയിച്ചു. പ്രസിഡന്റ് ടി.കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. എച്ച്. കബീർ, ഭാരവാഹികളായ പി. ഡി. സുരേഷ്, ടി. ജെ. ജോർജ്, പി. ജി. രാജീവ്, പി. ജി ഹാരിഷ്,സുഭാഷ് എന്നിവർ സംസാരിച്ചു.
കൗൺസിലർമാരായ സി.ആർ. സുധീർ, അഭിലാഷ് തോപ്പിൽ, മുൻ കൗൺസിലർമാരായ കെ. ആർ. പ്രേംകുമാർ, ഗീതപ്രഭാകരൻ,കെ. ജെ. ബെയ്‌സിൽ, മനുഷ്യവകാശ സമിതി ദേശീയ പ്രസിഡന്റ് കെ. യു. ഇബ്രാഹിം, കെ. സുരേഷ്, തോമസ് കൊറശേരി, പ്രവിത അനീഷ്, വി. പി. ശ്രീലൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.