മൂവാറ്റുപുഴ: എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന എ.എൻ.രാജന്റെ നിര്യാണത്തിൽ കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ മേഖല കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ.അഷറഫ് അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. ബാബുരാജ്, കെ.കെ. ഗീരീഷ്, പി.എസ്.സ്റ്റാലിൻ, എൻ.പി. പോൾ, സീന ബോസ് എന്നിവർ സംസാരിച്ചു.