പെരുമ്പാവൂർ: എസ്.എൻ.ഡി.പി.യോഗം വിമോചന സമിതിയുടെ സംസ്ഥാനതല നേതൃത്വ ക്യാമ്പ് കോടനാട് നടക്കും. ഇന്നും നാളെയുമായി കോടനാട് റിവർ ഫ്രണ്ട് റിസോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. എഴുപതിലധികം മുൻ യൂണിയൻ ഭാരവാഹികളും നൂറോളം പേർ ക്യാമ്പിൽ പങ്കെടുക്കുമെന്ന് സംസ്ഥാന സമിതി പ്രസിഡന്റ് അഡ്വ. ആർ. അജന്തകുമാർ, സ്വാഗത സംഘം ചെയർമാൻ, ടി.എൻ. സദാശിവൻ, കൺവീനർമാരായ ഇ.ഡി. ഷിബു, കെ.എൻ. ജോഷി എന്നിവർ അറിയിച്ചു.