പെരുമ്പാവൂർ: കേരളപ്രദേശ് ഗാന്ധി ദർശൻ വേദി വെങ്ങോല അറയ്ക്കപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സദസും കർഷക ഐക്യദാർഢ്യ സമ്മേളനവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ടി.എം.റഹിം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം.സി.ദിലീപ് കുമാർ, എം.പി.ജോർജ്, എം.എം.ഷാജഹാൻ, ബിജോയ് വർഗ്ഗീസ്, എൽദോ കെ.ചെറിയാൻ, എം.കെ.ഖാലിദ്, രാജു മാത്താറ, പി.പി.ഉമ്മർകോയ, ടി.എ. ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച അങ്കണവാടി ടീച്ചർക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ച ശ്രീജ ശ്രീധരനെയും വർക്കർക്കുള്ള അവാർഡിന് അർഹയായ സൈനബ അബുവിനെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.