tgs
പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധം യൂത്ത് കോൺഗ്രസ് മുൻ ദേശിയ കോർഡിനേറ്റർ അഡ്വ. ടി.ജി. സുനിൽ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഉത്തർപ്രദേശിലെ ലക്കിംപൂരിൽ കർഷകരെ കൊലപ്പെടുത്തിയതിലും സ്ഥലം സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ തടവിൽ വച്ചതിലും പ്രതിഷേധിച്ച് കർഷക കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മുൻ ദേശിയ കോർഡിനേറ്റർ അഡ്വ. ടി.ജി. സുനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പോൾ ചെതലൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്തഗം സാബു പാത്തിക്കൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്.എസ്. അലി, സാം ജോസഫ്, അരുൺ മുകുന്ദൻ, ബിജു ഗോപാലൻ, ജോജോ തുടങ്ങിയവർ പങ്കെടുത്തു.