കാലടി: കേന്ദ്ര സർക്കാരിന്റെ കൊലപാതക ഭരണത്തിൽ പ്രതിഷേധിച്ചും സമരംചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജനാധിപത്യ മഹിളാ അസോസിയേഷൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലീശ്വരത്ത് പ്രതിഷേധസംഗമം നടത്തി. പ്രസിഡന്റ് ആനി ജോസ് ഉദ്ഘാടനം ചെയ്തു. ലളിത ഗംഗാധരൻ അദ്ധ്യക്ഷയായി. സെക്രട്ടറി വിജി രജി, നോജി സുധീർ എന്നിവർ സംസാരിച്ചു.