മൂവാറ്റുപുഴ: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് ( ബി.എം.എസ്) എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ ഡിപ്പോയിൽ ഏകദിന പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി എംപ്ലോയീസ് സംഘ് എറണാകുളം ഈസ്റ്റ് ജില്ലാ സെക്രട്ടറി.ടി.ബി.സുധീർ അദ്ധ്യക്ഷത വഹിച്ചു ഈസ്റ്റ് ജില്ലാ ട്രഷറർ സി. എൻ. സുധേഷ് ,പിറവം യൂണിറ്റ് സെക്രട്ടറി അച്ചു ഗോപി ,ബി.എം.എസ് മൂവാറ്റുപുഴ മേഖലാ പ്രസിഡന്റ് എ. വി അജീഷ് , മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റ് കെ.ആർ.രമേശ് കുമാർ, എന്നിവർ സംസാരിച്ചു.