ചോറ്റാനിക്കര: കേരള ക്ഷേത്രവാദ്യ കലാ അക്കാഡമിയുടെ ഗുരുപൂജാ പുരസ്കാരങ്ങൾ ചോറ്റാനിക്കരയിൽ നടന്ന ചടങ്ങിൽ കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് കീഴില്ലം ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കക്കാട്ട് രാജേഷ്, സംഗീതജ്ഞൻ ആർ.കെ. ദാമോദരൻ, തിരുനായത്തോട് സൈബിൻ, നൂല്ലേലി സുരേഷ്, രാജേഷ്‌കുമാർ.ആർ എന്നിവർ സംസാരിച്ചു.കലാമണ്ഡലം ശങ്കരവാര്യർ, പള്ളിപ്പാട്ട് നാരായണമാരാർ, ആർ.എൽ.വി ഷാൽ, തൃപ്പൂണിത്തുറ പി.കെ. സജീവൻ തുടങ്ങിയവർക്കാണ് പുരസ്കാരം നൽകിയത്.