കൊച്ചി: ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുന്നു. വൈകിട്ട് 4.30ന് കച്ചേരിപ്പടിയിൽ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ കൺവെൻഷൻ
അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും. ജെ. എൻ.യു മുൻ പ്രൊഫ. എ.കെ. രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. ഐ.എച്ച്.ആർ.ഡബ്ല്യു ജനറൽ സെക്രട്ടറി ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിക്കും. ഫാ. ഡൊമിനിക് പത്യാല, ഇമാം മുബാഷിർ അഷാരി, തോമസ് മാത്യു, ഡോ.കെ. രാധാകൃഷണൻ നായർ തുടങ്ങിയവർ സംസാരിക്കും.