edakkunnu
നാളെ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്ന എടക്കുന്ന് സോഷ്യൽ ഫ്രണ്ട്സ് ലൈബ്രറിയുടെ പുതിയ മന്ദിരം

അങ്കമാലി: അറുപത് വർഷം പൂർത്തിയാക്കിയ എടക്കുന്ന് സോഷ്യൽ ഫ്രണ്ട്സ് ലൈബ്രറിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4ന് മന്ത്രി പി.രാജീവ് നിർവഹിക്കും.റോജി എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.