മൂവാറ്റുപുഴ: 2000 ജനുവരി 1 മുതൽ 2021 ജൂൺ 30 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങൾ മൂലം എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുവാൻ കഴിയാതെ സീനിയോററ്റി നഷ്ടപ്പെട്ടവർക്ക് സീനിയോററ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് ഒക്ടോബർ 1 മുതൽ നംവബർ30 വരെയുള്ള സമയം അനുവദിച്ചതായി മൂവാറ്റുപുഴ ടൗൺ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾക്ക് wwe.eemployment.kerala.gov.in എന്ന വോൺലൈൻ പോർട്ടലിന്റെ ഹോംപേജിൽ നൽകിയിട്ടുള്ള സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴിയോ ഓഫീസിൽ നേരിട്ടോ ഹാജരായി മുടങ്ങി പോയ രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രത്യേക പുതുക്കലിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡും ഹാജരാക്കമമെന്നും എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.