കുറുപ്പംപടി: സി.പി.എം കുറുപ്പംപടി ലോക്കൽ സമ്മേളനം ഞായറാഴ്ച്ച കുറുപ്പംപടി ഫാസ് ഓഡിറ്റോറിയത്തിൽ നടക്കും. കൊവിഡ് സഹചര്യത്തിൽ പ്രതിനിധിസമ്മേളനം മാത്രമാണ് നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി തീയറ്റർപടി ജംഗ്ഷനിൽ പതാക ഉയർത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. സമ്മേളനം പാർട്ടി ജില്ലാ കമ്മിറ്റി മെമ്പറും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഏരിയ കമ്മിറ്റി അംഗങ്ങളായ രാജൻ വർഗീസ്, വി.കെ.സന്തോഷ്, ആർ.അനീഷ് എന്നിവർ പങ്കെടുക്കും. ഉദ്ഘാടനത്തിനും റിപ്പോർട്ട് അവതരണത്തിനും പൊതു ചർച്ചയ്ക്കു ശേഷം പുതിയ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുക്കും.