ആലുവ: ലഖീംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതിലും പ്രിയങ്കാഗാന്ധിയെ അറസ്റ്റുചെയ്തതിലും പ്രതിഷേധിച്ച് കുട്ടമശേരി അമ്പലപ്പറമ്പിൽ കോൺഗ്രസ് ആറാംവാർഡ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. വാർഡ് പ്രസിഡന്റ് ഹാഷിം കക്കാട്ട്, ബൂത്ത് പ്രസിഡന്റ് വി.സി. ജോസഫ്, സുലൈമാൻ അമ്പലപ്പറമ്പ്, മനോഹരൻ കരിപ്പക്കാട്ട്, വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ നിജാസ്, അക്‌സർ തുടങ്ങിയവർ നേതൃത്വം നൽകി.