p
കുറുപ്പംപടി ബ്ലോക്ക് ദലിത് കോൺഗ്രസ് കമ്മിറ്റി പാചകവാതക വിലവർദ്ധനവിനെതിരെ മുക്കുഴയിൽ നടത്തിയ പ്രതിഷേധ സമരം ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: ദൈനംദിനമുള്ള പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടർ തൂക്കിലേറ്റി കുറുപ്പംപടി ബ്ലോക്ക് ദലിത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. സമരം ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.പി.ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. മാത്യു,ജോസ്.എ.പോൾ, കെ.കെ.പ്രതാപൻ, പോൾ .കെ. പോൾ, ഷോജറോയി, സോഫി രാജൻ ,പ്രദീപ് .പി.റ്റി.അരുൺ ഗോപി,സാലിബിജോയ്, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.